---Advertisement---

Expat dead;സൂര്യാഘാതം ഏറ്റതായി സംശയം; കുവൈറ്റിൽ 18 വയസ്സുകാരനായ മലയാളി മരണപ്പെട്ടു

On: June 28, 2025 3:06 AM
Follow Us:
---Advertisement---

Expat dead;കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണമടഞ്ഞു.ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗമായിരുന്ന പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ്‌
(18 ) ആണ് മരണമടഞ്ഞത്.

വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞു വീണ തിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ അദാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വ്യാഴാഴ്ച്ച രാത്രിയാണ് മരണമടഞ്ഞത്.സൂര്യാഘാതം ഏറ്റതായാണ് സംശയിക്കപ്പെടുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുകയുള്ളു.. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു എന്നിവർ സഹോദരങ്ങളാണ്
സംസ്കാര ക്രമീരണങ്ങൾ നടന്ന് വരുന്നു.

Join WhatsApp

Join Now

Join Telegram

Join Now

Leave a Comment