Posted By Greeshma venu Gopal Posted On

ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി; കുവൈത്തിൽ നിന്നുള്ള ആദ്യ സംഘം വെള്ളിയാഴ്ച രാവിലെ പുറപ്പെടും

കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള വിമാനം ഞായറാഴ്ചയും പുറപ്പെടും. ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനും കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പരാതികളിൽ തുടർനടപടികൾ സ്വീകരിച്ച് ഈ സീസണിൽ അവ ഒഴിവാക്കാൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 2400ൽ അധികം നുസുക് കാർഡുകൾ തീർത്ഥാടകർക്കായി സജീവമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

ഹജ്ജ് കർമ്മങ്ങൾ സുഗമമായും എളുപ്പത്തിലും നിർവഹിക്കുന്നതിന് തീർഥാടകർക്ക് സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് തീർഥാടകർക്കായി എട്ട് പുതിയ പൊതു സേവന സ്ഥലങ്ങൾ അനുവദിച്ചതാണ് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിൽ ഒന്നെന്ന് ഫീൽഡ് സന്ദർശനങ്ങൾ നടത്തിയ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ-മുസൈൻ പറഞ്ഞു.തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. അവർക്ക് സേവനങ്ങൾ നൽകുന്നതിനുള്ള സമഗ്രമായ ഒരു പദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *