കുവൈറ്റ് സിവിൽ ഐഡിയിലെ അഡ്രസ് മാറ്റുന്നത് എങ്ങനെ? അറിയാം

കുവൈറ്റ് സിവിൽ ഐഡിയിലെ പ്രവാസികളുടെ താമസ അഡ്രസുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് കുവൈറ്റ് അധികൃതർ. താമസം മാറുന്നതിന് അനുസരിച്ച് ഐഡിയിലെ അഡ്രസ് പുതുക്കണമെന്ന കർശന വ്യവസ്ഥ നിലവിലുണ്ട്.

സിവിൽ ഐഡിയിൽ നൽകിയതല്ലാത്ത അഡ്രസിൽ താമസിക്കുന്നവർക്കെതിരേ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.ഇങ്ങനെ താമസിക്കുന്ന പ്രവാസികൾക്കു മാത്രമല്ല, അവർക്ക് താമസ സൗകര്യം ഒരുക്കുന്ന കെട്ടിട ഉടമകൾക്കുമെതിരേ നടപടി വരും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. ആയതിനാൽ താമസം മാറുന്നതിന് അനുസരിച്ച് സിവിൽ ഐഡിയിലെ അഡ്രസും പുതുക്കേണ്ടത് അനിവാര്യമാണ്.

കുവൈറ്റിൽ നിങ്ങളുടെ സിവിൽ ഐഡിയിലെ വിലാസം മാറ്റുന്നത് ലളിതമായ ഒരു പ്രക്രിയയാണ്. പക്ഷേ അതിന് ശരിയായ രേഖകൾ വേണം. ആവശ്യമായ രേഖകളുണ്ടെങ്കിൽ പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഓഫീസിൽ അപ്പോയിന്റ്‌മെൻ്റ് എടുത്ത് വേണം അഡ്രസിൽ മാറ്റം വരുത്താൻ.

നിങ്ങൾ ഒരു പുതിയ താമസസ്ഥലത്തേക്ക് താമസം മാറുകയാണെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്കായി നിങ്ങളുടെ അഡ്രസിലെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുകയാണെങ്കിലും ശരിയായ നടപടിക്രമങ്ങളിലൂടെ എളുപ്പത്തിൽ വിവരങ്ങൾ പുതുക്കാം. പിഎസിഐ വെബ്സൈറ്റ് വഴിയോ സഹൽ ആപ്പ് വഴിയോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

എങ്ങനെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം?
പിഎസിഐ വെബ്‌സൈറ്റായ http://www.paci.gov.kw സന്ദർശിച്ച് അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ https://meta.e.gov.kw എന്ന പേജിലേക്ക് നിങ്ങൾ പ്രവേശിക്കും. അതിൽ നിങ്ങളുടെ സിവിൽ ഐഡി നമ്പർ, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പാസ്വേഡ് ഓർമ്മയില്ലെങ്കിൽ, ‘ഫൊർഗോട്ട് പാസ്വേഡ്’ ക്ലിക്ക് ചെയ്ത് പുതിയ പാസ് വേഡ് ഉണ്ടാക്കാം.

ലോഗിൻ ചെയ്ത ശേഷം അപ്പോയിന്റ്മെന്റുകൾ എന്ന ലിങ്ക് വഴി സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി എന്നത് തിരഞ്ഞെടുക്കുക. അതിലെ സേവന വിഭാഗങ്ങൾക്ക് കീഴിൽ, വാടകക്കാർ, വ്യക്തി സേവനങ്ങൾ എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന വിലാസ മാറ്റം എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം അപ്ലൈ എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. കൺഫേം കൊടുത്ത് നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക.

അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിനുള്ള രണ്ടാമത്തെ ഓപ്ഷൻ സഹൽ ആപ്പ് വഴിയാണ്. സഹൽ ആപ്പ് തുറന്ന് അപ്പോയിന്റ്‌മെന്റ് ബുക്കിങ് (അറിയിപ്പുകൾ എന്നതിന് തൊട്ടുതാഴെയുള്ള ബട്ടൺ) ടാപ്പ് ചെയ്യുക. അവിടെ നിന്ന് സിവിൽ വിവരങ്ങൾക്കായുള്ള പൊതു അതോറിറ്റി എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് വ്യക്തിയുടെ സേവനങ്ങൾ സെലക്ട് ചെയ്ത് നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാഞ്ച് തിരഞ്ഞെടുക്കുക.

ആവശ്യമായ രേഖകൾ എന്തൊക്കെ?
സിവിൽ ഐഡി (ഒറിജിനൽ + കോപ്പി)
പാസ്പോർട്ട് (ഒറിജിനൽ + കോപ്പി)
അടുത്തിടെയുള്ള കളർ ഫോട്ടോകൾ
അപ്പാർട്ട്മെന്റിന്റെ/കെട്ടിടത്തിന്റെ വാടക കരാർ
സമീപകാല വൈദ്യുതി ബിൽ

മറ്റൊരാളുടെ കൂടെ താമസിക്കുകയാണെങ്കിൽ ലീസ് ഉടമയിൽ നിന്നുള്ള എൻഒസിയും അയാളുടെ സിവിൽ ഐഡിയുടെ പകർപ്പും.
നിങ്ങളുടെ അപ്പാർട്ട്‌മെന്റിന്റെ പിഎസിഐ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ.
സമീപകാല വാടക രസീത്

തുടർന്ന് പിസിഎഐ ഓഫീസ് സന്ദർശിച്ച് നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് സ്ഥിരീകരിച്ച സന്ദേശം കാണിക്കുക. പ്രിന്റൗട്ടോ സഹൽ ആപ്പിലെ സന്ദേശമോ കാണിച്ചാൽ മതിയാവും. എല്ലാ രേഖകളും സമർപ്പിച്ച് ശേഷം ഓഫീസിൽ നിന്ന് ലഭിക്കുന്ന വിലാസ മാറ്റ ഫോം പൂരിപ്പിച്ച് നൽകുക.

പുതിയ സിവിൽ ഐഡിക്ക് അംഗീകാരം ലഭിച്ചതിന് ശേഷം 5 ദിനാർ ഫീസ് അടയ്ക്കുക. ഉടൻ തന്നെ മൊബൈൽ എസ്എംഎസ് അറിയിപ്പ് വരും. മെസേജ് ലഭിച്ചാൽ പിഎസിഐയുടെ സെൽഫ് സർവീസ് മെഷീനിൽ നിന്ന് പുതിയ സിവിൽ ഐഡി കലക്ട് ചെയ്യാം.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version