
അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ
ഡൽഹി: മതിയായ അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ക്യാബിൻ ക്രൂ എന്നിവരെ ആവർത്തിച്ച് മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും മറ്റ് രാജ്യങ്ങളുടെ കമ്പനികൾ റിക്രൂട്ട് ചെയ്യുന്നതിൽ ആശങ്കയറിയിച്ച് ഇന്ത്യ. ഇത് ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, വിമാന ജീവനക്കാരെ നിയമിക്കുന്നതിൽ പുതിയ പെരുമാറ്റച്ചട്ടം സ്വീകരിക്കാൻ ഇന്ത്യ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണികളിൽ ഒന്നായ ഇന്ത്യ, പരിചയസമ്പന്നരായ പൈലറ്റുമാരുടെ കുറവ് നേരിടുന്നുണ്ട്. ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഈ മേഖല കൂടുതൽ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
ഓഗസ്റ്റ് 1 ന് ഇന്ത്യ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (ICAO) സമർപ്പിച്ച ഒരു വർക്കിംഗ് പേപ്പർ അനുസരിച്ച്, വിദേശ വിമാനക്കമ്പനികൾ മതിയായ അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ക്യാബിൻ ക്രൂ എന്നിവരെ ആവർത്തിച്ച് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഈ രീതി, ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖലയെ സംഘടിതമായി വികസിപ്പിക്കാനുള്ള കഴിവിനെ “പ്രതികൂലമായി ബാധിക്കുന്നു” എന്ന് ഇന്ത്യ ചൂണ്ടികാട്ടുന്നു.
“മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് പരിചയസമ്പന്നരായ വ്യോമയാന ജീവനക്കാരെ നിയമിക്കുന്ന പ്രവണത കാണിക്കുന്നു, ഇത് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖല ആസൂത്രിതവും ക്രമീകൃതവുമായ വളർച്ച കൈവരിക്കുന്നതിൽ നിന്ന് തടയുന്നുവെന്ന് ഇന്ത്യ പറഞ്ഞു. ഇത് കാരണം ആഭ്യന്തര വിമാനക്കമ്പനികൾ തുടർച്ചയായി പകരം ജീവനക്കാരെ നിയമിക്കാനും പരിശീലിപ്പിക്കാനും നിർബന്ധിതരാകുന്നുണ്ടെന്നും, വിപുലീകരണത്തിനും പ്രവർത്തന മെച്ചപ്പെടുത്തലുകൾക്ക വേണ്ടി വിഭവങ്ങൾ വഴിതിരിച്ചുവിടുന്നുണ്ടെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു.

Comments (0)