Posted By Greeshma venu Gopal Posted On

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിലെയും ഗൾഫ് മേഖലയിലെയും ആദ്യത്തെ സ്കിൻ ബാങ്കും മൈക്രോസ്കോപ്പിക് സർജറി ലബോറട്ടറിയും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. സമഗ്രവും മികച്ചതുമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി…വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

പ്ലാസ്റ്റിക് സർജറി, കോസ്മെറ്റിക് മെഡിസിൻ എന്നിവയെക്കുറിച്ചുള്ള രണ്ടാമത് മൾട്ടി ഡിസിപ്ലിനറി കുവൈത്ത് കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി അൽ അവാദി ഇക്കാര്യം അറിയിച്ചത്. അൽ ബാബ്തൈൻ സെന്‍റര്‍ ഫോർ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി സർജൻസ് അസോസിയേഷനുമായി സഹകരിച്ചാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം രണ്ടുദിവസം നീണ്ടുനിൽക്കും. ഗുരുതരവും സങ്കീർണ്ണവുമായ പൊള്ളലേറ്റ കേസുകളിൽ ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിക്കുന്നതിനുമായുള്ള ചികിത്സകള്‍ നടത്തും. കുവൈത്തിലെയും ഗൾഫ് മേഖലയിലെയും ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *