Posted By Greeshma venu Gopal Posted On

കുവൈറ്റിൽ കുപ്പിവെള്ളത്തിന് അധിക വില ഈടാക്കിയാൽ കടുത്ത നടപടി ഉണ്ടാവും

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി. വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമാക്കി കുപ്പിവെള്ള നിർമ്മാണ ശാല പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്..കുപ്പി വെള്ള നിർമ്മാണ ശാലകൾ നേരിടുന്ന തടസ്സങ്ങൾ നീക്കുന്നതിനും, ഉത്പാദനം ഉറപ്പാക്കുന്നതിനും സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിന് തന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും മന്ത്രി ഉറപ്പ് നൽകി.

ജലത്തിന്റെയും അടിസ്ഥാന വസ്തുക്കളുടെയും ലഭ്യത,, വില സ്ഥിരത എന്നിവ ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേ തൃത്വത്തിൽ വിപണിയിൽ ദിനേനെ നിരന്തരമായി നിരീക്ഷണം നടത്തി വരികയാണെന്നും നിയമ ലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്ലാന്റുകൾ ഉൽപാദനത്തിന് തയ്യാറാണെന്നും നിലവിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കുപ്പിവെള്ള ഫാക്ടറികളുടെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു സ്ഥിരമായ വിലയിൽ .ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായി കുപ്പി വെള്ളം ലഭ്യമാക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനും പ്രതിനിധികൾ സന്നദ്ധത പ്രകടിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *