Posted By Greeshma venu Gopal Posted On

ചുട്ട് പൊള്ളി കുവൈത്ത് ; മറ്റ് രാജ്യങ്ങളിലേക്ക് യാത്രകൾ പ്ലാൻ ചെയ്ത് കുവൈത്തികൾ

രാജ്യത്ത് താപനില വർദ്ധിക്കുന്നു. കുവൈറ്റിൽ നിന്നുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനൊരുങ്ങുന്നു. ഏഷ്യൻ രാജ്യങ്ങളാണ് കുവൈത്തികൾ മുഖ്യമായും തിരഞ്ഞെടുക്കുന്നത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും കുറഞ്ഞ ചെലവുമുള്ള സ്ഥലങ്ങൾക്കാണ് മുൻ​ഗണന. ഇംഗ്ലണ്ട് മുതൽ ജർമ്മനി വരെയും മറ്റു യൂറോപ്യൻ രാജ്യങ്ങളും തിരഞ്ഞെടുക്കാനാണ് സമ്പന്നർ കൂടതലും നോക്കുന്നത്. അതേസമയം മധ്യവർഗക്കാർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തുർക്കി അറബ് രാജ്യങ്ങൾ എന്നിവയും തിരഞ്ഞെടുക്കുന്നു.

തിരഞ്ഞെടുക്കാതിരുന്നത് എല്ലാവർഷവും മെയ് മാസമാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ തിരക്ക് കൂടുതൽ. കുടുംബമായി വിദേത്തേക്ക്
യാത്ര ചെയ്യുന്നവരുടെ ശതമാനം 85 ശതമാനത്തിൽ അധികമാണ്. 15 ശതമാനം പേർ ഒറ്റക്ക് പോകുന്നു. പ്രകൃതിദുരന്തങ്ങളില്ലാത്ത കൂടുതൽ സ്ഥിരതയുള്ള രാജ്യങ്ങളെയാണ് യാത്രക്കാർ തിരഞ്ഞെടുക്കുന്നത്. എയർലൈൻ ഓഫറുകൾ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും ടൂറിസം അധികൃതർ വിശദീകരിക്കുന്നു.

കുറഞ്ഞ ചിലവുകളും മനോഹരമായ പ്രകൃതി ചുറ്റുപാടുകളുംമുള്ള രാജ്യങ്ങൾക്കാണ് പൗരന്മാൻമാർ മുൻഗണന നൽകുന്നത്. ഒരു ശക്തമായ തീരദേശ ടൂറിസം നഗരങ്ങൾ എന്നിവയും കുവൈറ്റികൾ തിരഞ്ഞെടുക്കാറുണ്ട് അസർബൈജാൻ ജോർജിയ ബോസ്നിയ ലണ്ടൻ ഈജിപ്ത് തായ്‌ലാൻഡ് എന്നിവയെല്ലാം കുവൈത്തികൾ ഇഷ്ടപ്പെടുന്ന പട്ടികയിൽ ഉണ്ട്

.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *