പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ചു; കുവൈറ്റിൽ വിവാഹ ഹാൾ ഉടമയ്ക്ക് കിട്ടിയത് മുട്ടൻ പണി

കുവൈറ്റ് മുനിസിപ്പാലിറ്റി, റാഖ പ്രദേശത്തെ ഒരു വിവാഹ ഹാളിന്റെ ഉടമയ്‌ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെ തുടർന്ന് നടപടി സ്വീകരിച്ചു. ഉടമയ്ക്ക് 500 ദിനാർ പിഴ ചുമത്തി.

വിവാഹ ഹാളുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം അശ്രദ്ധ ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊതുസ്ഥലങ്ങളിൽ ശുചിത്വം നിലനിർത്താൻ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version