രാജ്യാന്തര തലത്തിൽ `ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ രൂപീകരിക്കപ്പെട്ടിരിക്കുന്ന പ്രതിനിധി സംഘം കുവൈത്തിലും എത്തും. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എംപിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ എന്നിവർ 32 രാജ്യങ്ങളിലേക്കും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തേക്കും സഞ്ചരിക്കുന്ന ഏഴ് സംഘങ്ങളിൽ ഭാഗമാകും. ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. https://www.nerviotech.com
കുവൈത്തിൽ എത്തുന്ന ഒന്നാം പ്രതിനിധി സംഘത്തെ നയിക്കുന്നത് ബൈജയന്ത് പാണ്ട എംപിയാണ് (ബിജെപി). ഈ സംഘത്തിൽ ഡോ. നിഷികാന്ത് ദുബെ എംപി( ബിജെപി), ഫങ്‌നോൺ കൊന്യാക് എംപി( ബിജെപി), രേഖ ശർമ്മ എംപി (ബിജെപി), അസദുദ്ദീൻ ഒവൈസി എംപി, (എഐഎംഐഎം), സത്നാം സിംഗ് സന്ധു എംപി, ഗുലാം നബി ആസാദ്, ആംബ്. ഹർഷ് ശ്രിംഗ്ല എന്നിവരുണ്ടാകും. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ എന്നീ രാജ്യങ്ങളാണ് ഇവർ സന്ദർശിക്കുന്നത്.
ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള ഈ പ്രതിനിധി സംഘം മെയ് 24നാണ് സൗദി അറേബ്യ, കുവൈത്ത് ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നത്. 22, 23 തിയതികളിൽ സംഘം വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട്, ജൂൺ ആദ്യവാരത്തിൽ തിരിച്ചെത്തും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മറ്റ് ഔദ്യോഗിക പ്രതിനിധികളും സംഘത്തിൽ ഒപ്പം ഉണ്ടാകും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക