രാജ്യത്ത് വരുംദിവസങ്ങളിൽ താപനില വർധിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് സൂചന. ഇത് കനത്ത ചൂടുള്ള അന്തരീക്ഷത്തിലേക്ക് രാജ്യത്തെ മാറ്റുമെന്ന് കാലവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. കനത്ത ചൂടിനൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റും രാജ്യത്തെ ബാധിക്കും. ഇത് പൊടിക്കാറ്റിന് കാരണമാകും. തുറസ്സായ പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ പൊടിക്കാറ്റ് കാരണമാകും. കടൽ തിരമാലകൾ ആറടിയിൽ കൂടുതൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം വർധിക്കുന്നതും ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡത്തിന്റെ വർധനവുമാണ് കാരണം. ഈ മാസം അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂണോടെ രാജ്യത്തെ താപനിലയിൽ വലിയ വർധയുണ്ടാകും. പിന്നീട് മൂന്നു മാസം ഉയർന്ന താപനിലയിലാകും ചൂട് അനുഭവപ്പെടുക. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂടനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ബോധവത്കരണ കാമ്പയിന് തുടങ്ങിയിട്ടുണ്ട്.
തീപിടിത്ത കേസുകൾ ഒഴിവാക്കാൻ ജനറൽ ഫയർഫോഴ്സും സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്. താപനില ഉയ രുന്നതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്ഥിരീകരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെപുറം ജോലികൾക്ക് നിയന്ത്രണം രാജ്യത്ത് താപനില ഉയർന്നു തുടങ്ങിയതോടെ ഈ വർഷവും ഉച്ചവിശ്രമ സമയം ഏർപ്പെടുത്തും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തുക.
ജൂൺ മുതൽ നിയമം പ്രാബല്യത്തിൽ വരും. ആഗസ്റ്റ് 31 വരെ മൂന്നു മാസമാകും നിരോധനം. ഇതുപ്രകാരം എല്ലാത്തരം പുറം തൊഴിലുകൾക്കും രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ വിലക്കു വരും.കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും നിർദേശം നടപ്പാക്കാത്തവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
അവരുടെ സുരക്ഷയാണ് കൂടുതൽ പ്രധാനം’ എന്ന പ്രമേയത്തിൽ ബഹുഭാഷാ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടിയാണെന്ന് അധികൃതർ അറിയിച്ചു. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തില്‍ കർശന പരിശോധനയും നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയും ഉണ്ടാകും. https://www.nerviotech.com