Posted By Greeshma venu Gopal Posted On

അവിശ്വസനീയം ; 25 കെഡി കൈയിലുണ്ടോ ? കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റെടുക്കാം

കുവൈറ്റിൽ ബജറ്റ് ഫ്രണ്ട്‌ലി യാത്രാനിരക്കുകൾ യാത്രക്കാർക്ക് നൽകുന്ന ജസീറ എയർവെയ്സ് വീണ്ടും യാത്രക്കാരെ ഞെട്ടിച്ചു. ബഹറിൻ, ഇറാൻ, ജോർദാൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് വെറും 99 കെ ഡി മുതൽ ആരംഭിക്കുന്ന വൺ വേ നിരക്കുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ഇത് വളരെ ലാഭകരമാണ്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസ് ടിക്കറ്റ് നിരക്ക് 25 കെഡി മുതൽ ആരംഭിക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈജിപ്തിലേക്ക് ടിക്കറ്റ് എടുക്കണമെങ്കിൽ കുറഞ്ഞത് 30 കെ ഡി നൽകാം. കൂടാതെ ലബനൻ, ഒമാൻ, ഖസാക്കിസ്ഥാൻ, കിർകിസ്ഥാൻ, ജോർജിയ അർമേനിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും 29 കെഡി മുതൽ ആരംഭിക്കും. മെയ് 19 മുതൽ 22 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകൾക്ക് ഒക്ടോബർ 31 വരെ യാത്ര സാധുത ഉണ്ട്. ഒന്നിലധികം യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഈ ടിക്കറ്റ് നിരക്കുകൾ ലാഭകരമാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജസീറ എയർവെയ്‌സിന്റെ മൊബൈൽ ആപ്പ് സന്ദർശിക്കുക. അല്ലെങ്കിൽ 177 എന്ന നമ്പറിൽ വിളിക്കുക. https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *