കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സിന് ആദ്യത്തെ A321നിയോ വിമാനം കൈമാറി എയർബസ്. ഓർഡർ ചെയ്ത ഒമ്പത് A321നിയോ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. വിമാനങ്ങളുടെ ആധുനീകരണം ഉൾപ്പെടെയുള്ള കുവൈത്ത് എയർവേയ്‌സിൻ്റെ പരിവർത്തന തന്ത്രത്തിൻ്റെ ഭാഗമാണ് ഈ വിമാനം. A321നിയോ വിമാനത്തിൽ രണ്ട് ക്ലാസുകളിലായി 166 സീറ്റുകളുള്ള വിശാലമായ കാബിൻ ഉണ്ട്. അതിൽ 16 ഫുൾ-ഫ്ലാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമി ക്ലാസ് സീറ്റുകളും ഉൾപ്പെടുന്നു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ശാന്തമായ അന്തരീക്ഷം, ഇഷ്ടാനുസൃതമാക്കാവുന്ന ലൈറ്റിംഗ്, ഏറ്റവും പുതിയ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെൻ്റ്, കണക്റ്റിവിറ്റി സംവിധാനങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള A320നിയോ, A330നിയോ വിമാനവ്യൂഹത്തിന് പുറമെ എ321നിയോ കൂടി ചേർത്തതോടെ കുവൈത്ത് എയർവേയ്‌സിന് കൂടുതൽ പ്രവർത്തനക്ഷമതയും ലഭിക്കും. തെക്കൻ ഏഷ്യൻ, യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സീസൺ സർവീസുകൾ ഉൾപ്പെടെ പ്രാദേശിക, ഇടത്തരം ദൂര യാത്രകൾക്ക് ഈ വിമാനം അനുയോജ്യമാണ്.