രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്തത് 15,475 ഗതാഗത നിയമലംഘനങ്ങൾ; 589 പേർ അറസ്റ്റിൽ

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്‌ക്യൂ പോലീസും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർറും നടത്തുന്ന പരിശോധനകളുടെ കഴിഞ്ഞയാഴ്ച്ചത്തെ കണക്ക് പുറത്ത്. 15,475 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. വികലാംഗർക്ക് വേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്തതാണ് 33 കേസുകൾ.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

175 അപകടങ്ങൾ ഉൾപ്പെടെ 1,495 കേസുകൾ അധികൃതർ കൈകാര്യം ചെയ്തു. 3,630 ട്രാഫിക്, സുരക്ഷാ റിപ്പോർട്ടുകൾക്ക് മറുപടി നൽകി. കൂടാതെ, ക്രിമിനൽ, സിവിൽ കുറ്റകൃത്യങ്ങൾ, താമസ, തൊഴിൽ നിയമ ലംഘനങ്ങൾ, മയക്കുമരുന്ന് സംബന്ധമായ കേസുകൾ എന്നിവയ്ക്ക് 589 പേരെ അറസ്റ്റ് ചെയ്തു. https://www.nerviotech.com

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version