fire force in kuwait: കുവൈറ്റിൽ രണ്ടിടങ്ങളിൽ വൻ തീപിടുത്തം; വാഹനങ്ങൾ മുഴുവനായി കത്തി നശിച്ചു
Fire force in kuwait;കുവൈത്ത് സിറ്റി: ബുധനാഴ്ച രാജ്യത്ത് രണ്ടിടത്ത് തീ പിടിത്തം. സബാഹിയയിൽ വാഹനങ്ങൾക്കും സാൽമിയയിൽ അപ്പാർട്മെന്റ് ബിൽഡിങ്ങിലുമാണ് തീപിടിത്തമുണ്ടായത്. രണ്ടിടത്തും വലിയ നഷ്ടങ്ങൾ ഇല്ലാതെ ഫയർഫോഴ്സ് എത്തി തീയണച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.സബാഹിയ ഏരിയയിലെ ഒരു വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീ പിടിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
രണ്ട് വാഹനങ്ങളിലായി പടർന്ന തീ അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രിച്ചു. എന്നാൽ, വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സാൽമിയ മേഖലയിലെ ഒരു അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തവും അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.
Comments (0)